Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Central Committee

സി​പി​എം കേ​ന്ദ്ര​ക​മ്മ​റ്റി യോ​ഗം നാ​ളെ മു​ത​ൽ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര​ക​മ്മ​റ്റി യോ​ഗം നാ​ളെ മു​ത​ൽ ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങും. മൂ​ന്ന് ദി​വ​സ​ത്തെ യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യും. വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം നേ​ര​ത്തെ പോ​ളി​റ്റ് ബ്യൂ​റോ സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും ക​മ്മി​റ്റി​യും ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും.

പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന പി​ബി യോ​ഗ​ത്തി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തി​രു​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി​യി​ലും ഈ​ക്കാ​ര്യ​ത്തി​ലെ എ​തി​ർ​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

കേ​ര​ള​ത്തി​ലെ ക​ന​ത്ത തോ​ല്‍​വി​ക്ക് ശേ​ഷം ഡ​ൽ​ഹി​യി​ൽ ചേ​ര്‍​ന്ന പി​ബി യോ​ഗ​ത്തി​ല്‍ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്നു​ള്ള അ​ഭി​പ്രാ​യം ചി​ല പി​ബി നേ​താ​ക്ക​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​ക്ക് ഒ​രു പു​തി​യ നേ​തൃ​ത്വം വ​ര​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പി​ബി യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ കു​റി​ച്ചു​ള്ള സം​സ്ഥാ​ന ത​ല​ത്തി​ലെ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷം പി​ബി ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ണ​റാ​യി​യു​ടെ പേ​രാ​ണ് നി​ര്‍​ദ്ദേ​ശി​ച്ച​ത്. സം​സ്ഥാ​ന സ​മി​തി​യി​ലും പൊ​തു​വി​കാ​രം പി​ണ​റാ​യി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യം നി​ശ്ച​യി​ക്കാ​ന്‍ ഓ​ണ്‍​ലൈ​നാ​യി പി​ബി യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കി​ടെ ചേ​രു​ക​യാ​യി​രു​ന്നു.

യോ​ഗ​ത്തി​ല്‍ അ​ഞ്ചി​ല​ധി​കം അം​ഗ​ങ്ങ​ള്‍ ര​ണ്ട് കാ​ര​ണ​ങ്ങ​ള്‍ ചൂ​ണി​ക്കാ​ട്ടി പി​ണ​റാ​യി​യെ എ​തി​ര്‍​ത്തു. ഒ​ന്ന് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും പി​ണ​റാ​യി ഈ ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത് ഉ​ചി​ത​മാ​കി​ല്ല. ര​ണ്ട് പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യ്‌​ക്ക് ഇ​ള​വ് ന​ല്‍​കി​യാ​ണ് പി​ണ​റാ​യി​യെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ നി​ല​നി​ര്‍​ത്തി​യ​തെ​ന്നും അ​തി​നാ​ല്‍ വീ​ണ്ടും ഒ​രു അ​ധി​കാ​ര സ്ഥാ​ന​ത്തേ​ക്ക് പി​ണ​റാ​യി വ​രു​ന്ന​ത് ഉ​ചി​ത​മാ​കി​ല്ലെ​ന്നും വാ​ദം ഉ​യ​ര്‍​ന്നു.

Latest News

Corehub Up